
പത്തനംതിട്ട : കോന്നി ആനക്കൂട്ടിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ കൊല്ലപ്പെട്ടു. കൊക്കാത്തോട സ്വദേശി മോഹനൻ ആണ് മരിച്ചത്. ആന പരിപാലന കേന്ദ്രത്തിനുള്ളിൽ വെച്ചായിരുന്നു സംഭവം.
മീന എന്ന ആനയുടെ പാപ്പാനായ മോഹനൻ പ്രിയദർശിനി എന്ന ആനയുടെ തുമ്പിക്കൈയിലെ മുറിവ് പരിശോധിക്കാനായി എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
പ്രകോപിതയായ ആന ഇയാളെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോന്നി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.