
കണ്ണൂർ : സംസ്ഥാനത്തെ സ്കൂളുകളിലെ ഓണ പരീക്ഷാ തീയതികളിൽ മാറ്റമില്ല. ഈ മാസം 13ന് പരീക്ഷകൾ ആരംഭിച്ച് 20ന് പൂർത്തിയാക്കാൻ ഇന്നലെ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം യോഗത്തിൽ തീരുമാനമായി. ഓഗസ്റ്റ് 21ന് ഓണാഘോഷം നടത്തി സ്കൂളുകൾ അടയ്ക്കും.
ഹൈസ്കൂൾ വിഭാഗത്തിലെ ചില പരീക്ഷകൾ ഒരേ ദിവസം വരുന്നതിനാൽ നിലവിലെ ടൈംടേബിൾ പുനക്രമീകരിക്കാൻ തീരുമാനമായി. ഹയർ സെക്കൻഡറി പരീക്ഷകളിലും കെ ടെറ്റ് പരീക്ഷാ തീയതിയിലും മാറ്റമില്ല.