Banner Ads

കമ്പം താഴ്‌വര പച്ചപ്പണിയാൻ മുല്ലപ്പെരിയാർ തുറക്കുന്നു; നാളെ വെള്ളം ഒഴുക്കിവിടും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള വെള്ളം നാളെ തുറന്നുവിടും. തമിഴ്‌നാട്ടിലെ കമ്പം താഴ്‌വരയിലുള്ള കൃഷിഭൂമിയിലേക്കാണ് വെള്ളം ഒഴുക്കിവിടുന്നത്. ഇതുസംബന്ധിച്ച മുന്നറിയിപ്പ് തമിഴ്‌നാട് സർക്കാർ നൽകിയിട്ടുണ്ട്.

കമ്പം താഴ്‌വരയിലെ 14,707 ഏക്കറിലെ ഒന്നാം ഘട്ട നെൽകൃഷിക്കാണ് വെള്ളം ലഭ്യമാക്കുന്നത്. ചടങ്ങിൽ തമിഴ്‌നാട് മന്ത്രി സി.ടി.ആർ. നിർമൽ കുമാർ പങ്കെടുക്കും. ടി.വി.കെ. സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ മന്ത്രിതല സന്ദർശനമാണിത്.

സാധാരണയായി ജൂൺ ഒന്നിനാണ് കൃഷിക്കായി വെള്ളം തുറന്നുവിടാറുള്ളത്. എന്നാൽ ഇത്തവണ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാലാണ് രണ്ടു മാസത്തോളം വൈകിയത്.