Banner Ads

ചാലിശ്ശേരി ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്‌സിന് പാമ്പുകടിയേറ്റു; തീവ്രപരിചരണ വിഭാഗത്തിൽ

പാലക്കാട് : ഡ്യൂട്ടിക്കിടെ സർക്കാർ ജനകീയ ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിന് പാമ്പുകടിയേറ്റു. പാലക്കാട് ചാലിശ്ശേരി ജനകീയ ആരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. ചാവക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് അണലിയുടെ കടിയേറ്റത്. ഗുരുതരാവസ്ഥയിലായ ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ദിവസേന നൂറുകണക്കിന് രോഗികൾ എത്തുന്ന ആരോഗ്യ കേന്ദ്രത്തിലാണ് ജീവനക്കാർക്കും രോഗികൾക്കും ഭീഷണിയായി പാമ്പിന്റെ സാന്നിധ്യമുണ്ടായത്. ആശുപത്രിയും പരിസരവും വൃത്തിയാക്കി സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.