Banner Ads

കുറ്റിപ്പുറം ബസ് അപകടം: അമിതവേഗതയെന്ന് എം.വി.ഡി. റിപ്പോർട്ട്; ഡ്രൈവർക്കെതിരെ കേസ്

മലപ്പുറം: കുറ്റിപ്പുറത്തുണ്ടായ ഭീകരമായ ബസ് അപകടത്തിന്റെ പ്രധാന കാരണം അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പ് (MVD). ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് സമർപ്പിച്ചു.അപകടം നടന്ന സ്ഥലത്ത് അടുപ്പിച്ചു രണ്ട് വളവുകളാണുള്ളത്. ഇവിടെ അനുവദനീയമായ പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്ററാണ്.

എന്നാൽ ഇതിന്റെ ഇരട്ടി വേഗതയിലാണ് ബസ് എത്തിയിരുന്നത്.ആദ്യത്തെ വളവ് പൂർത്തിയാക്കി രണ്ടാമത്തെ വളവിലേക്ക് തിരിക്കാൻ ശ്രമിച്ചപ്പോൾ ഉയർന്ന വേഗത കാരണം ബസിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുകയായിരുന്നു.അമിതവേഗത കാരണം റോഡും ബസിന്റെ ടയറുകളും തമ്മിലുള്ള ഘർഷണം (Friction) നഷ്ടപ്പെട്ടതാണ് വാഹനം തലകീഴായി മറിയാൻ ഇടയാക്കിയത്.

കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവാണ് (21) അപകടത്തിൽ മരണപ്പെട്ടത്. ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരുക്കേറ്റു.
സംഭവത്തിൽ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച ബസ് ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പോലീസ് കേസെടുത്തിട്ടുണ്ട്.