
തിരുവനന്തപുരം : കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്നതിൽ വീഴ്ചയുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കേന്ദ്ര കാലാവസ്ഥാ വകുപ്പിനാണെന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ. മുന്നറിയിപ്പുകൾ നൽകുന്ന സംവിധാനം കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
സംസ്ഥാന സർക്കാരിന് സ്വന്തം നിലയിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കാൻ നിയമപരമായ അനുമതിയില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന അലർട്ടുകൾ അതേപടി ജനങ്ങളിലേക്ക് എത്തിക്കുക മാത്രമാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമെന്നും മന്ത്രി വ്യക്തമാക്കി.
അലർട്ടുകൾ നൽകുന്നതിലെ പിഴവുകൾ കേന്ദ്ര ഏജൻസിയുടെ ഭാഗത്തുനിന്നുള്ളതാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ ഏകോപനത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ല. ദുരന്തനിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഒറ്റപ്പെട്ട പരാതികൾ അപ്പോൾ തന്നെ ഇടപെട്ട് പരിഹരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.