
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലപ്പുറം, പത്തനംതിട്ട ജില്ലകളിലെയും കണ്ണൂർ ജില്ലയിലെ മൂന്ന് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (2026 ഓഗസ്റ്റ് 4, ചൊവ്വ) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമ്പൂർണ അവധിയായിരിക്കും.
എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പി.എസ്.സി (PSC) പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി എന്നീ 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടെ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. കൂടാതെ, മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകളും അഭിമുഖങ്ങളും തടസ്സമില്ലാതെ നടക്കും.