Banner Ads

തോട്ടുവരമ്പിലൂടെ നടക്കുന്നതിനിടെ അപകടം; കൊണ്ടോട്ടിയിൽ നാലു വയസ്സുകാരൻ മുങ്ങിമരിച്ചു

മലപ്പുറം : കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ് നാലു വയസ്സുകാരൻ മുങ്ങിമരിച്ചു. നെടിയിരുപ്പ് മേലേപറമ്പ് കണ്ണപ്പ തൊടി ഹമീദ്-നദീറ ദമ്പതികളുടെ മകൻ ആദം അയ്മൻ മരിച്ചത്. തോടിന്റെ കരയിലൂടെ നടന്നു പോകുന്നതിനിടെ കുട്ടി അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നു.

ഉടൻതന്നെ കരയ്‌ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.