Banner Ads

മൂവാറ്റുപുഴയിൽ ആക്രിക്കടയിൽ നിന്ന് സ്പെയർ പാർട്സുകൾ കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ

മൂവാറ്റുപുഴ: പേഴക്കാപ്പിള്ളിയിൽ പഴയ വാഹനങ്ങളുടെ സ്പെയർ പാർട്സ് വിൽപ്പന നടത്തുന്ന കടയിൽ നിന്ന് മോഷണം നടത്തിയ കേസിൽ രണ്ടുപേരെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഇരമല്ലൂർ ചെറുവട്ടൂർ പഴയവീട്ടിൽ മനൂപ് (27), നെല്ലിക്കുഴി കൂമുള്ളുംചാലിൽ വീട്ടിൽ രാഹുൽ (മുന്ന-29) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ 30-ന് പുലർച്ചെ മോഷണം നടത്തുന്നതിനിടെ നാട്ടുകാരാണ് പ്രതികളെ പിടികൂടി പോലീസിലേൽപ്പിച്ചത്.

പിടിയിലായ പ്രതികൾ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു.മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ എസ്.ഐമാരായ പി.എം. റാസിഖ്, എം.എം. ഉബൈസ്, പി.എം. മുഹമ്മദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.ഒ. ജിജു, കെ.പി. സനൂപ്, നിസാർ, കെ.എ. ഷിഹാബ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണത്തിന് നേതൃത്വം നൽകിയത്.