Banner Ads

മല്ലപ്പള്ളിയിൽ സെമിത്തേരി കേന്ദ്രീകരിച്ച് വീണ്ടും ഗ്രാനൈറ്റ് മോഷണം; മാർത്തോമാ പള്ളിയിലും കല്ലറ സ്ലാബ് കവർന്നു

മല്ലപ്പള്ളി: പ്രദേശത്തെ പള്ളി സെമിത്തേരികൾ കേന്ദ്രീകരിച്ച് വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം. മല്ലപ്പള്ളി മാർത്തോമാ പള്ളി സെമിത്തേരിയിലെ തൈക്കൂട്ടത്തിൽ ടി.എം. തോമസിന്റെ കുടുംബ കല്ലറയ്ക്ക് മുകളിൽ പാകിയ വലിയ ഗ്രാനൈറ്റ് ഷീറ്റാണ് ഏറ്റവുമൊടുവിൽ കാണാതായത്.

സംഭവത്തിൽ പള്ളി അധികൃതർ പോലീസിൽ പരാതി നൽകി.കഴിഞ്ഞ ദിവസം മല്ലപ്പള്ളി മങ്കുഴിപ്പടി പള്ളി സെമിത്തേരിയിലെ താന്നിക്കൽ കുടുംബത്തിന്റെ കല്ലറയിൽ നിന്നും സമാന രീതിയിൽ ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയിരുന്നു. ഈ കേസിൽ പോലീസ് അന്വേഷണം പുരോഗമിക്കവെയാണ് തൊട്ടടുത്ത ദിവസം തന്നെ വീണ്ടും മോഷണം നടന്നിരിക്കുന്നത്.