
കൊച്ചി: സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ അഖിൽ മാരാർ ട്വന്റി 20 പാർട്ടി അംഗത്വം രാജിവെച്ചു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ലെന്നും ഇനി മുന്നോട്ട് ഒന്നിച്ചുപോകാൻ സാധിക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് രാജി. ട്വന്റി 20 അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് അഖിലിന്റെ പടിയിറക്കം.
കൊട്ടാരക്കര മണ്ഡലത്തിൽ മത്സരിപ്പിക്കാമെന്ന് ഉറപ്പുനൽകിയാണ് തന്നെ പാർട്ടിയിലെത്തിച്ചത്. പിന്നീട് തൃപ്പൂണിത്തുറ നൽകാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നു.തിരഞ്ഞെടുപ്പിന് ശേഷം സാബു എം. ജേക്കബ് ഫോൺ വിളിച്ചാൽ പോലും എടുക്കാൻ തയ്യാറാകുന്നില്ല.ട്വന്റി 20 എന്ന പ്രസ്ഥാനം സാബു എം. ജേക്കബിന്റെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണെന്നും അഖിൽ മാരാർ വിമർശിച്ചു.