
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം,തൃശൂർ, എറണാകുളം ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.
ഇടിമിന്നൽ ഉള്ള സമയങ്ങളിൽ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക. സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറിനിൽക്കുക.
അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.