
കൊച്ചി : ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചുകളും വേദനസംഹാരി മരുന്നുകളും നൽകരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ കശന നിർദേശം. മെഡിക്കൽ ഷോപ്പുകൾക്കാണ് മന്ത്രി മുന്നറിയിപ്പ് നൽകിയത്.
കൊച്ചി അമൃത ആശുപത്രിയിൽ സംഘടിപ്പിച്ച ഓപ്പറേഷൻ തൂഫാൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
അനാവശ്യ ലഹരി ഉപയോഗങ്ങൾക്കും ദുരുപയോഗങ്ങൾക്കും മെഡിക്കൽ ഷോപ്പുകൾ വഴിമരുന്നിടരുതെന്നും പൊലീസിനെക്കൊണ്ട് വെറുതെ ജോലി ചെയ്യിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വിശേഷ ദിവസങ്ങൾക്കും ആഘോഷങ്ങൾക്കും ശേഷം കേരളത്തിൽ മദ്യപാനത്തിനായി ചെലവാക്കുന്ന തുകയുടെ കണക്കുകൾ കാണുന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.