Banner Ads

വിവാഹ വാഗ്ദാനം നൽകി പീഡനവും ഏഴ് ലക്ഷത്തിന്റെ തട്ടിപ്പും; ക്ഷേത്ര പൂജാരി അറസ്റ്റിൽ

തിരുവനന്തപുരം : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ. തൂങ്ങാംപാറ സ്വദേശി രാഹുൽ ആണ് പിടിയിലായത്. കാട്ടാക്കട പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ആനാകോട് സുബ്രഹ്‌മണ്യ ക്ഷേത്രം ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളിൽ പ്രതി ജോലി ചെയ്തിട്ടുണ്ട്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ നിരന്തരം പീഡനത്തിന് ഇരയാക്കുകയും പെൺകുട്ടിയിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയുമായിരുന്നു.