Banner Ads

ജനനായകന് സ്മരണാഞ്ജലി; വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്

തിരുവനന്തപുരം : ജനകീയ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്. വിപുലമായ പരിപാടികളോടെയാണ് വിഎസിന്റെ ചരമവാർഷികം സിപിഎം ആചരിക്കുന്നത്.

ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വിഎസിന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്തൂപത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടക്കും.

പുന്നപ്രയിലെ വിഎസിന്റെ കുടുംബവീടായ വേലിക്കകത്ത് വീട്ടുപറമ്പിൽ അദ്ദേഹത്തിന്റെ അർധകായ പ്രതിമ സ്ഥാപിക്കും. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനവും റാലിയും പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.