Banner Ads

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 56 ദിവസം പ്രായമുള്ള നവജാതശിശു മരിച്ചു. കാരാകുറുശ്ശി പള്ളിക്കുറുപ്പ് പുലാക്കൽ ഷെഫീഖ് – ഹസീന ദമ്പതികളുടെ മകനാണ് ദാരുണമായി മരണപ്പെട്ടത്.അമ്മ പാൽ നൽകിയ ശേഷം കിടത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ഉടൻ തന്നെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരണപ്പെട്ട ആൺകുട്ടി.