Banner Ads

ധോണി ആന പരിപാലന കേന്ദ്രത്തിൽ കുങ്കിയാനയുടെ കുത്തേറ്റ് പാപ്പാന് ഗുരുതര പരിക്ക്

പാലക്കാട്: ധോണി ആന പരിപാലന കേന്ദ്രത്തിൽ കുങ്കിയാനയുടെ കുത്തേറ്റ് രണ്ടാം പാപ്പാന് ഗുരുതരമായി പരിക്കേറ്റു. കുങ്കിയാന ‘അഗസ്ത്യന്റെ’ രണ്ടാം പാപ്പാനായ ബൊമ്മനാണ് പരിക്കേറ്റത്.തീറ്റ കൊടുക്കുന്നതിനിടെ ആന പെട്ടെന്ന് തിരിഞ്ഞപ്പോൾ കൊമ്പ് തുളച്ചുകയറുകയായിരുന്നു.

ഉടൻ തന്നെ ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിനും കരളിനും ഗുരുതരമായി പരിക്കേറ്റ ബൊമ്മൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ ഒരു വർഷമായി അഗസ്ത്യന്റെ രണ്ടാം പാപ്പാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ബൊമ്മൻ.