ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അമേരിക്കന്‍ പൗരന് കൊല്ലപ്പെട്ടു. മിഷിഗനിലെ ഡിയര്‍ബോണ്‍ സ്വദേശി കമല്‍ അഹമ്മദ് ജവാദ് കൊല്ലപ്പെട്ടത്.മരണം ഇയാളുടെ സുഹൃത്തും അയല്‍ക്കാരും അമേരിക്കന്‍ സര്‍ക്കാരും സ്ഥിരീകരിച്ചു.ലെബനനിലെ നിരവധി സാധാരണക്കാരുടെ മരണം പോലെ കമലിന്റെ മരണവും ഒരു ദുരന്തമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.കമല്‍ അഹമ്മദ് ജവാദിന്റെ മരണത്തില്‍ തങ്ങള്‍ക്ക് അതിയായ ദുഖമുണ്ട്. ഞങ്ങളുടെ ഹൃദയം അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ഒപ്പമാണ്.കമല്‍ അഹമ്മദ് അമേരിക്കന്‍ പൗരനാണെങ്കിലും അമേരിക്കകാരനല്ലെന്നും അധികൃതര്‍ പറഞ്ഞു