Banner Ads

പാലക്കാട് മുണ്ടൂരിൽ ലോറി പാഞ്ഞുകയറി കോളേജ് വിദ്യാർത്ഥി മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

പാലക്കാട് മുണ്ടൂർ ഒമ്പതാം മെയിലിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ഉണ്ടായ ദാരുണ അപകടത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു. യുവക്ഷേത്ര കോളേജിലെ വിദ്യാർത്ഥിയായ മുഹമ്മദ് ഫർഹാനാണ് മരണപ്പെട്ടത്.ആശുപത്രി മാലിന്യങ്ങളുമായി പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

നിയന്ത്രണം വിട്ട ലോറി റോഡരികിലുണ്ടായിരുന്ന വിദ്യാർത്ഥികളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ മുണ്ടൂരിലെ സ്വകാര്യ കോളേജിലെ മറ്റ് മൂന്ന് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.