
ഇടുക്കി: മൂന്നാറിൽ വിനോദസഞ്ചാരികളുടെ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന നാല് വയസ് കുട്ടിയടക്കം അഞ്ച് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സെലത്ത് നിന്ന് മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.
പെരിയവാര റോഡിൽ സമാന അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ വശങ്ങളിൽ മതിയായ സുരക്ഷാ ഭിത്തിയോ ക്രാഷ് ബാരിയറുകളോ ഇല്ലാത്തതാണ് അപകടങ്ങൾക്ക് കാരണമെന്നാണ് ആക്ഷേപം. അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇവിടെ അടിയന്തരമായി സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന ആവശ്യം നാട്ടുകാർ വീണ്ടും ഉന്നയിച്ചു.