Banner Ads

ജീൻസിടുന്നതിൽ അമ്മയ്ക്ക് അതൃപ്തി; ഭർത്താവിന്റെ വിളി വന്നാൽ ദേഷ്യം, വിവാഹശേഷമുള്ള വിശേഷങ്ങളുമായി ഗ്ലാമി ഗംഗ

യൂട്യൂബ് ചാനലിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ ആളാണ് തിരുവനന്തപുരം സ്വദേശിനി ഗംഗ (ഗ്ലാമി ഗംഗ). ബ്യൂട്ടി വ്ലോഗുകളിലൂടെ ശ്രദ്ധേയയായ താരം തന്റെ ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം എപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അടുത്തിടെയായിരുന്നു ഗംഗയുടെയും സുഹൃത്ത് അപ്പു എന്ന വിഷ്ണുവിന്റെയും വിവാഹം. ഇപ്പോൾ ഭർത്താവ് വിഷ്ണുവിനും അമ്മയ്ക്കുമൊപ്പം പങ്കുവെച്ച പുതിയ വീഡിയോയിലാണ് തന്റെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും ഗംഗ മനസ്സ് തുറക്കുന്നത്.

ഫ്രീ ടൈം കിട്ടുമ്പോൾ വളർത്തുമൃഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കാനാണ് എനിക്കിഷ്ടം. വസ്ത്രങ്ങളുടെ കാര്യമെടുത്താൽ ഓവർസൈസ് ടീഷർട്ടും ട്രാക്ക് പാന്റും ധരിക്കാനാണ് കൂടുതൽ താല്പര്യം. എന്നാൽ ഞാൻ ടീഷർട്ടും ജീൻസുമൊക്കെ ഇടുന്നത് അമ്മയ്ക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല.

എനിക്ക് ഉറക്കത്തിനിടയിൽ ആരെങ്കിലും വിളിച്ചാൽ വല്ലാതെ ദേഷ്യം വരും. ഞാൻ ഉറങ്ങി വരുമ്പോഴായിരിക്കും അപ്പു വന്ന് അമ്പിളീ ഉറങ്ങിയോ എന്ന് ചോദിക്കുന്നത്. ചിലപ്പോൾ തേയില വെള്ളം വേണോ എന്നൊക്കെ ചോദിച്ച് വരും. ആ സമയത്ത് ഞാൻ ശരിക്കും ഭദ്രകാളിയാകും.

പെട്ടെന്ന് വിഷമം വരുന്ന കൂട്ടത്തിലാണ് ഞാൻ. സന്തോഷം വന്നാലും സങ്കടം വന്നാലും കരയും. ആരെങ്കിലും പറ്റിച്ചു എന്ന് അറിയുമ്പോഴാണ് കൂടുതൽ വിഷമം തോന്നാറുള്ളത്. എങ്കിലും എന്റെ സെൽഫ് റെസ്‌പെക്ടിനെ ബാധിക്കുന്ന തരത്തിൽ എന്തെങ്കിലും ഉണ്ടായാൽ ഞാൻ ഒട്ടും വിട്ടുവീഴ്ച ചെയ്യാറില്ല.

അവിടെ കൃത്യമായി പ്രതികരിക്കുമെന്നും ഗംഗ വിഡിയോയിൽ പറഞ്ഞു. പുസ്തക വായനയോടുള്ള തന്റെ പുതിയ താല്പര്യത്തെക്കുറിച്ചും ബ്യൂട്ടി പ്രൊഡക്ട്സ് വീഡിയോകൾ ചെയ്യുന്നതിലെ സന്തോഷത്തെക്കുറിച്ചുമെല്ലാം ഗംഗ പുതിയ വീഡിയോയിലൂടെ ആരാധകരുമായി പങ്കുവെക്കുന്നുണ്ട്.