Banner Ads

നടൻ മഹേഷ് ബിജെപിയിൽ

കൊച്ചി : നടൻ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു.  എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ കൂടിയ ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് അംഗത്വം നല്‍കിയത്. നടൻ മാത്രമല്ല സംവിധായകനുമാണ് മഹേഷ്.

ഗരുഡന്‍, ഒരു യമണ്ടന്‍ പ്രേമകഥ,  ഹണീബീ 2,  ലക്ഷ്യം,  കട്ടപ്പനയിലെ ഋതിക് റോഷന്‍ ഉൾപ്പെടെ നിരവധി ഹിറ്റ്‌ സിനിമകളില്‍ മഹേഷ് അഭിനയിച്ചിട്ടുണ്ട്.  നാല് സിനിമകളാണ് മലയാളത്തിലും തമിഴിലുമായി മഹേഷ് സംവിധാനം ചെയ്തത്.  അശ്വാരൂഢന്റെ തിരക്കഥയില്‍ പങ്കാളിയുമാണ്. മിനിസ്ക്രീൻ പരമ്പരകളിലും സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *