Banner Ads

രജനി കാന്തിന്റെ ആരോഗ്യ സ്ഥിതി അന്വേഷിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

രജനികാന്തിന്റെ ആരോഗ്യ സ്ഥിതി അന്വേഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി,

കഴിഞ്ഞ ദിവസമാണ് സൂപ്പര്‍താരം രജനികാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നോണ്‍-സര്‍ജിക്കല്‍ ട്രാന്‍സ്‌കത്തീറ്റര്‍ രീതി ഉപയോഗിച്ച്‌ ചികിത്സ നടക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് താരം ചികിത്സ തേടിയതെന്നും റിപ്പോർട്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും രജനികാന്തിന്റെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചിരുന്നു . രജനികാന്തിന്റെ ഭാര്യ ലതയുമായി മോദി ഫോണില്‍ സംസാരിച്ചു. രജനികാന്ത് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും , അതിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും മോദി പറഞ്ഞതായും തമിഴ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ സെല്‍വാബ് പെരുന്ദാഗൈ, തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ തുടങ്ങി നിരവധി പേര്‍ താരം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന പ്രാര്‍ത്ഥനകളുമായി രംഗത്തെത്തി.അതേസമയം രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *