
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സി. ജോസഫ് വിജയ് ആദ്യമായി കരൂർ സന്ദർശിക്കുന്നു. കഴിഞ്ഞ വർഷം (2025) സെപ്റ്റംബറിൽ കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദാരുണമായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടമായ 41 പേരുടെ കുടുംബാംഗങ്ങളുമായി അദ്ദേഹം ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച നടത്തും. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതരായ 32 പേർക്കുള്ള ഔദ്യോഗിക സർക്കാർ ജോലി നിയമന ഉത്തരവ് മുഖ്യമന്ത്രി ചടങ്ങിൽ വെച്ച് കൈമാറും.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അന്ന് വിജയ്‌യുടെ പാർട്ടിയായ ടി.വി.കെ (TVK) നടത്തിയ പര്യടനത്തിനിടെയായിരുന്നു നൂറിലധികം പേർക്ക് പരിക്കേൽക്കുകയും 41 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത വലിയ ദുരന്തമുണ്ടായത്.അപകടത്തിന് പിന്നാലെ വലിയ രീതിയിലുള്ള രാഷ്ട്രീയ വിമർശനങ്ങൾ വിജയ് നേരിട്ടിരുന്നു. ദുരന്തബാധിതർക്ക് പ്രഖ്യാപിച്ച ധനസഹായങ്ങൾ ഇതിനകം കൈമാറിയതായി പാർട്ടി.മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക്: 20 ലക്ഷം രൂപ വീതം.
2 ലക്ഷം രൂപ വീതം.പൊതുറാലിയിൽ പങ്കെടുക്കാൻ നേതാവ് നിശ്ചയിച്ച സമയത്തിലും വളരെ വൈകിയെത്തിയതാണ് ജനക്കൂട്ടത്തെ അക്രമാസക്തമാക്കിയതെന്ന് പൊലീസ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. കൂടാതെ ആവേശഭരിതരായ ജനങ്ങൾക്കിടയിലേക്ക് വാഹനത്തിൽ നിന്ന് വെള്ളക്കുപ്പികൾ എറിഞ്ഞു നൽകിയതും വലിയ രീതിയിലുള്ള തിക്കിനും തിരക്കിനും അപകടത്തിനും കാരണമായെന്ന് പൊലീസ് ചൂണ്ടിക്കാണിച്ചിരുന്നു.വിമർശനങ്ങൾ നിലനിൽക്കെത്തന്നെ, മുഖ്യമന്ത്രിയെന്ന നിലയിൽ ദുരന്തബാധിതർക്ക് നേരിട്ട് ആശ്വാസമേകാനും സർക്കാർ ജോലി ഉറപ്പാക്കാനുമാണ് വിജയ് ഇന്ന് കരൂരിലെത്തുന്നത്.