Banner Ads

മുകളിലിരിക്കെ പോസ്റ്റ് ഒടിഞ്ഞു മതിലിലേക്ക് വീണു; മലപ്പുറത്ത് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

മലപ്പുറം : വിരിപ്പാടം ഇടശ്ശരികോളനിയിൽ കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. കാരാട് സെക്ഷൻ ഓഫീസിലെ ലൈൻമാൻ സുരേഷ് ബാബുവാണ് മരിച്ചത്. കോളനിയിലെ വൈദ്യുതി ലൈനുകൾ അഴിച്ച് മാറ്റുന്നതിനിടെ സുരേഷ് ബാബു കയറിയിരുന്ന പോസ്റ്റ് ഒരുവശത്തേക്ക് ചെരിയുകയും സമീപത്തെ മതിലിലേക്ക് ഒടിഞ്ഞുവീഴുകയുമായിരുന്നു.

ഉടൻ തന്നെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.