Banner Ads

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്; മുൻ ഡിസിസി സെക്രട്ടറി സുധീർ കുമാർ അറസ്റ്റിൽ

കോഴിക്കോട് : കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പുകേസിൽ മുൻ ഡിസിസി  സെക്രട്ടറി സുധീർ കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സൊസൈറ്റിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾക്കും അന്വേഷണങ്ങൾക്കും ഒടുവിലാണ് ക്രൈംബ്രാഞ്ച് സുധീർ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സൊസൈറ്റിയിൽ പണം നിക്ഷേപിച്ച ഇബ്രാഹിം ഹാജി മെയ് 29ന് സുധീർ കുമാറിന്റെ വീടിന് മുന്നിലെത്തി തീക്കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. രണ്ട് വർഷത്തിനിടെ 2,01,60,000 രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നെന്നായിരുന്നു ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ.