
തിരുവനന്തപുരം : യുഡിഫ് സർക്കാർ അധികാരമേറ്റ് രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ ഓഫീസിൽ കൂട്ടരാജി. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാലും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജുമാണ് അപ്രതീക്ഷിതമായി രാജിവെച്ചത്.
അമിത ജോലിഭാരത്തെ തുടർന്നാണ് രാജി നല്‍കിയതെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. എന്നാൽ മന്ത്രിയുടെ ഓഫീസിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളാണ് പെട്ടെന്നുള്ള നീക്കത്തിന് പിന്നിലെന്നാണ് സൂചന.
ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ ഡി സുനിൽ മറ്റ് ജീവനക്കാർക്ക് മേൽ അമിതാധികാരം പ്രയോഗിക്കുന്നതാണ് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ തീരുമാനത്തിന് പിന്നിലെന്ന ആക്ഷേപം ശക്തമാണ്.
കെ മുരളീധരന്റെ മറ്റൊരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായുള്ള തർക്കമാണ് രാജിക്ക് പിന്നിലെന്നും അഭ്യൂഹങ്ങളുണ്ട്.