
കൊച്ചി : താരസംഘടനയായ അമ്മയുടെ താൽക്കാലിക അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്തുനിന്നും രമേഷ് പിഷാരടി രാജിവെച്ചു. സംഘടനയെ കോടതി കയറ്റാൻ തനിക്ക് താല്പര്യമില്ലെന്ന് വ്യക്തമാക്കിയാണ് പിഷാരടിയുടെ രാജി. ഒരു അധികാരസ്ഥാനത്തും കടിച്ചുതൂങ്ങാൻ ആഗ്രഹിക്കുന്നില്ല.
ഓഡിയോ ലീക്കായതല്ല. റിലീസ് ചെയ്തതാണ്. അതിന്റെ ക്ലാരിറ്റി കേട്ടാൽ തന്നെ അത് മനസ്സിലാകും. ആ സംഭവം തന്നെ വേദനിപ്പിച്ചെന്നും പിഷാരടി പറഞ്ഞു. ശ്വേതാ മേനോൻ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ വെറും ആരോപണങ്ങൾ മാത്രമാണ്. അത് ഉന്നയിച്ചവർ തന്നെ തെളിയിക്കട്ടെ.
പ്രശ്നങ്ങൾ പരിഹരിക്കാനാണ് താൻ കൺവീനർ എന്ന നിലയിൽ ശ്രമിച്ചതെന്നും എല്ലാവരുമായും സംസാരിച്ചിരുന്നുവെന്നും പിഷാരടി കൂട്ടിച്ചേർത്തു. സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ച ഒരാളുടെ ഹർജിയിൽ എങ്ങനെയാണ് സ്റ്റേ വരുന്നത്. അത്തരം നിയമപോരാട്ടങ്ങളിലേക്ക് പോകുന്നില്ലെന്നും പിഷാരടി വ്യക്തമാക്കി.