Banner Ads

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് സംസ്ഥാനത്ത് ഇന്നും കനത്തമഴയ്ക്ക് സാധ്യത

രണ്ടു ജില്ലകളിൽ ഇന്ന് യെൽലോ അലർട്ട് സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. പത്തനംതിട്ട, ഇടുക്കി എന്നി രണ്ടു ജില്ലകളിൽ ഇന്ന് യെൽലോ അലർട്ട് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.മൂന്നാം തീയതിയും ഇതേ ജില്ലകള്‍ക്ക് യെല്ലോ അലർട്ടാണ് നല്‍കിയിരിക്കുന്നത്. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

മത്സ്യത്തൊഴിലാളികളും, തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കടലിലേക്കിറങ്ങുന്നത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.മണിക്കൂറില്‍ 40 കിലോമീറ്റർ വേഗത്തില്‍ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. കള്ളക്കടല്‍ പ്രതിഭാസം നിലനില്‍ക്കുന്നതിനാല്‍ കടലിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാനും അധികൃതർ നിർദേശം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *