Banner Ads

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു: അങ്കമാലി സ്വദേശി റോഷൻ രാജുവിന് ഒന്നാം റാങ്ക്; ജൂലൈ 8-ന് ആദ്യ അലോട്ട്മെന്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ കീം (KEAM) പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിബിഎസ്ഇ (CBSE) ഫലപ്രഖ്യാപനത്തിലുണ്ടായ അനിശ്ചിതത്വത്തെത്തുടർന്ന് നീണ്ടുപോയ റാങ്ക് ലിസ്റ്റാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ജൂലൈ 8-ന് ആദ്യ അലോട്ട്മെന്റ് നടപടികൾ ആരംഭിക്കും.ഇത്തവണ 79,717 വിദ്യാർഥികളാണ് എൻജിനിയറിംഗ് പ്രവേശനത്തിനുള്ള യോഗ്യത നേടിയത്.എൻജിനിയറിംഗ് വിഭാഗത്തിൽ അങ്കമാലി അയ്യമ്പുഴ സ്വദേശിയായ റോഷൻ രാജു ഒന്നാം റാങ്ക് കരസ്ഥമാക്കി.ദേശീയതലത്തിൽ നടന്ന ജെഇഇ (JEE) പരീക്ഷയിലും റോഷൻ രാജുവിന് തന്നെയായിരുന്നു ഒന്നാം റാങ്ക്.