Banner Ads

പൂജവയ്പ്; സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് അവധി; ഉത്തരവ് ഉടന്‍

തിരുവനന്തപുരം:ഒക്ടോബർ 11 സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് അവധി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി.പൂജവയ്പുമായി ബന്ധപ്പെട്ടാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ ദുർഗാഷ്ടമി ദിവസം വൈകുന്നേരമാണ് പുസ്തകം പൂജയ്ക്ക് വയ്ക്കുന്നത്.

ഈ വർഷം ഒക്ടോബർ 11നാണ് ദുർഗാഷ്ടമി ദിവസം വരുന്നത്.ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നത് അതിനാൽ അഷ്ടമി ദിവസം തന്നെ വൈകുന്നേരം പുസ്തകം പൂജയ്ക്ക് വെയ്ക്കണം.ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

എല്ലാ വർഷവും ശുക്ലപക്ഷ പ്രഥമ തിഥി മുതല്‍ 9 ദിവസമാണ് നവരാത്രിയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ നടക്കുക.9 രാത്രി കഴിഞ്ഞ് പത്താം ദിവസം വിജയദശമി ആചരണത്തോടെ നവരാത്രി ചടങ്ങുകള്‍ പര്യവസാനിക്കുക എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇത്തവണത്തെ നവരാത്രി ആഘോഷങ്ങള്‍. ഇക്കുറി നവരാത്രി ആഘോഷം പതിനൊന്ന് ദിവസം നീളും.

പത്ത് ദിവസത്തെ നവരാത്രി ആഘോഷത്തിനുശേഷം പതിനൊന്നാം ദിവസമായ ഒക്‌ടോബർ 13 ന് ആണ് ഈ വർഷം വിജയദശമി.ഈ സാഹചര്യത്തില്‍ 11ന് അവധി നല്‍കണമെന്ന് അപേക്ഷിച്ചുകൊണ്ട് അധ്യാപക സംഘടനയായ എന്‍ടിയു മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.ഇതുസംബന്ധിച്ച്‌ ഉത്തരവ് ഉടന്‍ ഇറക്കുമെന്ന് മന്ത്രി വി ശിവൻക്കുട്ടി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *