Banner Ads

അയോധ്യയിലെ സംഭാവന തട്ടിപ്പ്: പ്രധാനമന്ത്രി റിപ്പോർട്ട് തേടി; ക്ഷേത്രഭരണം ജില്ലാ മജിസ്‌ട്രേറ്റിന്

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തുകയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോർട്ട് തേടി. ഉത്തർപ്രദേശ് സർക്കാർ ഇതിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് (PMO) കൈമാറി. ഇതിന് പിന്നാലെ ക്ഷേത്രത്തിന്റെ ദൈനംദിന ഭരണച്ചുമതല ജില്ലാ മജിസ്‌ട്രേറ്റ് ശശാങ്ക് ത്രിപാഠി ഏറ്റെടുത്തു.പണം മേശപ്പുറത്തുവെച്ച് എണ്ണാൻ പാടില്ല; പകരം തറയിൽ പരവതാനി വിരിച്ച് അതിൽവെച്ച് എണ്ണണം.

വീഡിയോ റെക്കോർഡിങ് ഭണ്ഡാരത്തിൽ നിന്ന് പണം മാറ്റുമ്പോഴും എണ്ണുമ്പോഴും വീഡിയോ ചിത്രീകരണം കർശനമായി നിർബന്ധമാക്കി.പണം എണ്ണുന്ന മുറിയിൽ 6 പുതിയ സി.സി.ടി.വി ക്യാമറകൾ കൂടി സ്ഥാപിക്കുകയും ക്യാമറകളുടെ സ്റ്റോറേജ് കപ്പാസിറ്റി വർദ്ധിപ്പിക്കുകയും ചെയ്തു.പണം എണ്ണുന്ന ചുമതലയുണ്ടായിരുന്ന 40 ജീവനക്കാരെ ട്രസ്റ്റ് ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തി.

പ്രത്യേക അന്വേഷണ സംഘം (SIT) മൊഴിയെടുത്ത ജീവനക്കാർക്കെതിരെയാണ് അടിയന്തര നടപടി സ്വീകരിച്ചത്.സംഭാവന തട്ടിപ്പിന് പുറമെ, വിപണി വിലയേക്കാൾ കൂടിയ തുകയ്ക്ക് ക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിയെന്ന ഗുരുതര ആരോപണവും സർക്കാർ അന്വേഷിക്കും. വിശദമായ അന്വേഷണത്തിനായി സംഘം കൂടുതൽ സമയം ആവശ്യപ്പെട്ടേക്കും.സംഭാവന തട്ടിപ്പിൽ കേസ് എടുക്കണമെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് വിസമ്മതിച്ചു.

ഉത്തർപ്രദേശ് സർക്കാർ വിഷയത്തിൽ ഇതിനോടകം ഇടപെട്ടത് ചൂണ്ടിക്കാട്ടിയാണ് നടപടി.വൻ ക്രമക്കേടുകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ നിലവിലെ ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് രാമജന്മഭൂമി പ്രക്ഷോഭ കാലത്തെ കർസേവകരുടെ സംഘടനയായ ‘ധർമ്മസേന’ പ്രധാനമന്ത്രിക്ക് കത്തയച്ചു.