Banner Ads

ലോകകപ്പ് ഫുട്ബോൾ: കേരളത്തിൽ സൗജന്യ ബിഗ് സ്‌ക്രീൻ പ്രദർശനത്തിന് അനുമതി

കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ആശ്വാസവുമായി കായിക മന്തി ഒ.ജെ. ജനീഷ്. ഫിഫ ലോകകപ്പ് മത്സരങ്ങൾ സംസ്ഥാനത്ത് പൊതുജനങ്ങൾക്ക് സൗജന്യമായി ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കാം. ടിക്കറ്റ് വെച്ച് വാണിജ്യപരമായി പ്രദർശനം നടത്തുന്നവർക്ക് മാത്രമാണ് നിയന്ത്രണങ്ങൾ ബാധകമാകുകയെന്ന് മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.മത്സരങ്ങളുടെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണ പങ്കാളികളായ സീ എന്റർടൈൻമെന്റ്, സീ 5, കേരളത്തിലെ ഏകോപന പങ്കാളികളായ ഈഗിൾസ് ക്ലബ് എന്നിവരുമായി കായികവകുപ്പ് നടത്തിയ ചർച്ചയിലാണ് ഈ അനുകൂല തീരുമാനം ഉണ്ടായത്.യാതൊരുവിധ വാണിജ്യ ലാഭവും ഇല്ലാതെ (സൗജന്യമായി) ബിഗ് സ്‌ക്രീൻ ഒരുക്കാം പ്രാദേശിക ക്ലബുകൾ റസിഡൻഷ്യൽ അസോസിയേഷനുകൾ,പബ്ലിക് ലൈബ്രറികൾ,സ്കൂളുകൾ, കോളേജുകൾ, യൂണിവേഴ്സിറ്റികൾ മറ്റ് സാമൂഹിക കൂട്ടായ്മകൾസൗജന്യ പ്രദർശനം നടത്താൻ ആഗ്രഹിക്കുന്നവർ ‘ഈഗിൾസ് ക്ലബ്ബിന്റെ’ ഔദ്യോഗിക വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.