മുംബൈ: ബോളിവുഡ് നടനും ശിവസേന നേതാവുമായ ഗോവിന്ദക്ക് അബദ്ധത്തിൽ പരിക്കേറ്റു. തോക്കുപയോഗിച്ച് സ്വയം വെടിവെച്ചതിനെ തുടർന്ന് ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ വച്ച് സ്വന്തം തോക്ക് പരിശോധിക്കുമ്പോഴാണ് വെടിയേറ്റത്. ഗോവിന്ദക്ക് കാലിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 4.45 നായിരുന്നു വെടിയേറ്റത്.
വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് നടൻ തോക്ക് പരിശോധിക്കുന്നതിനിടെയാണ് സംഭവം. നടന്റെ തോക്കിന് ലൈസൻസുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്തിനാണ് പുറത്ത് പോകുന്നതിന് മുൻപ് തോക്ക് പരിശോധിച്ചത് എന്നതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നടന്റെ കുടുംബവും സംഘവും ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. മുംബൈയിലെ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ് താരം.