Banner Ads

കണ്ണൂർ വാണിയപ്പാറ പള്ളി സെമിത്തേരിയിലെ ‘അജ്ഞാത മൃതദേഹ’ വിവാദം: ദുരൂഹത നീങ്ങി, കല്ലറ തുറക്കില്ലെന്ന് പോലീസ്

കണ്ണൂർ: വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയിൽ പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തെച്ചൊല്ലിയുള്ള ദുരൂഹതകൾക്ക് ഒടുവിൽ വിരാമം. കല്ലറയിലുള്ളത് സ്വാഭാവിക രീതിയിൽ സംസ്കരിച്ച മൃതദേഹങ്ങൾ തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. കല്ലറയുടെ നമ്പർ മാറിയതുമൂലമുണ്ടായ ആശയക്കുഴപ്പമാണ് വലിയ വിവാദങ്ങൾക്ക് കാരണമായത്.ആശയക്കുഴപ്പത്തിന് കാരണം കല്ലറ നമ്പറുകളിലെ മാറ്റം.

2019-ൽ സെമിത്തേരി നവീകരിച്ചപ്പോൾ കല്ലറകളുടെ നമ്പറുകളിൽ മാറ്റം വന്നിരുന്നു മുൻപ് 23-ാം നമ്പറായിരുന്ന കല്ലറ നവീകരണത്തിന് ശേഷം 38-ാം നമ്പറായി മാറി.38-ാം നമ്പർ കല്ലറ പിന്നീട് 58 ആയും മാറി.ഈ നമ്പർ മാറ്റം കാരണം, പായയിൽ കെട്ടിയ മൃതദേഹം 38-ാം നമ്പറിലാണ് സംസ്കരിച്ചതെന്ന വിവരം പള്ളി രജിസ്റ്ററുമായി ഒത്തുനോക്കിയപ്പോൾ ആദ്യഘട്ടത്തിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പൊലീസും പള്ളി അധികൃതരും സംയുക്തമായി നടത്തിയ വിശദമായ പരിശോധനയിലാണ് ഈ സംശയം നീങ്ങിയത്.