Banner Ads

നിപ ഫലം മന്ത്രിയെ അറിയിച്ചിരുന്നു; ആരോഗ്യമന്ത്രിയുടെ വാദങ്ങൾ തള്ളി ഡോ കെ ജെ റീന

തിരുവനന്തപുരം : നിപ പരിശോധനാ ഫലം വൈകിയാണ് അറിഞ്ഞതെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ വാദങ്ങൾ തള്ളി ഡോ കെ ജെ റീന. നിപ ഫലം വന്നപ്പോൾ തന്നെ മന്ത്രിയെ അറിയിച്ചുവെന്നും കമ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായെന്നും ഡോ റീന പറഞ്ഞു.

ഡിഎംഇയും ഫലം കൃത്യസമയത്ത് അറിഞ്ഞിരുന്നുവെന്നും ഡോ റീന കൂട്ടിച്ചേർത്തു. ശബരിമല ഡ്യൂട്ടിക്ക് ഡോക്ടർമാരെ വിട്ടുനൽകില്ലെന്ന് പറഞ്ഞിട്ടില്ല. ആരുമില്ലാത്തവർക്ക് ആശ്രയം നിയമവ്യവസ്ഥയാണ്. ട്രൈബ്യൂണൽ ഉത്തരവുണ്ടെങ്കിലും ഓഫീസിലേക്ക് തള്ളിക്കയറി കസേര പിടിച്ചെടുക്കാൻ ഉദ്ദേശിക്കുന്നില്ല.

രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും ഡോ റീന പറഞ്ഞു. ഡിഎച്ച് ആസ്ഥാനത്ത് ഇന്നും ഡോ റീന ജോലിക്കെത്തിയിട്ടുണ്ട്. ഇന്നലെ ജോലിക്കെത്തിയെങ്കിലും പുതിയ ഡയറക്ടറായി ചുമതലയേറ്റ ഡോ മീനാക്ഷി കസേര ഒഴിഞ്ഞുകൊടുക്കാൻ തയ്യാറായിരുന്നില്ല.