Banner Ads

കണ്ണൂരിൽ 17 കാരിയെ പീഡിപ്പിക്കാൻ ശ്രമം; സിപിഎം പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിൽ

കണ്ണൂർ : പെരിങ്ങോമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. പെരിങ്ങോം നെല്ലൂർ സ്വദേശിയായ ഹരീഷാണ് പിടിയിലായത്. 17 വയസുകാരിയുടെ പരാതിയിലാണ് പോക്സോ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. പ്രതി പ്രാദേശിക സിപിഎം പ്രവർത്തകനായതിനാൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.