Banner Ads

ബോട്ടിൽ ജ്യൂസ് കുടിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; തിരുവനന്തപുരത്ത് ഒരു വീട്ടിലെ മൂന്ന് കുട്ടികൾ ആശുപത്രിയിൽ

തിരുവനന്തപുരം : ഒരു വീട്ടിലെ മൂന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. പൂന്തുറ സ്വദേശികളായ ദീപ (13), സുബിൻ (15), സനുഷ (15) എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് പേരും തിരുവനന്തപുരം എസ്‌എടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കടുത്ത ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളെ ആദ്യം തൈക്കാട് ആശുപത്രിയിലും തുടർന്ന് പൂന്തുറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു.

ഛർദ്ദിക്കുന്നതിനൊപ്പം രക്തത്തിന്റെ അംശം കാണപ്പെടുകയും ആരോഗ്യസ്ഥിതി വഷളാകുകയും ചെയ്തതോടെയാണ് ഇവരെ എസ്‌എടി ആശുപത്രിയിലേക്ക് മാറ്റിയത്. കുട്ടികൾ പുറത്തുനിന്ന് ബോട്ടിൽഡ് ജ്യൂസ് കുടിച്ചിരുന്നതായാണ് വിവരം. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.