Banner Ads

ഒരു മിനിറ്റിൽ മിന്നൽ മോഷണം; കലഞ്ഞൂരിൽ കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് പട്ടാപകൽ കവർന്നു

കലഞ്ഞൂർ : കടയ്ക്കുള്ളിലേക്ക് കയറി ഒരു മിനിറ്റിനകം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് പട്ടാപകൽ മോഷ്ടിച്ചു. കലഞ്ഞൂർ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള നിറക്കൂട്ട് ഗ്രാഫിക്സ് ഉടമ ശ്രീകുമാറിന്റെ ഹീറോ ഗ്ലാമർ ബൈക്കാണ് (KL 25 E 2194) ശനിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെ മോഷണം പോയത്.

ഉടമസ്ഥൻ ബൈക്കിന്റെ ചാവി എടുക്കാൻ മറന്ന് പോയതാണ് സെക്കന്റുകൾക്കുള്ളിലെ മോഷണത്തിന് കാരണമായത്. മോഷണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ചെക്ക് ഷർട്ടും ജീൻസും ധരിച്ച യുവാവാണ് മോഷണം നടത്തിയത്.

ബൈക്ക് നിർത്തി ഉടമ കടയ്ക്കുള്ളിലേക്ക് കയറിയതിന് പിന്നാലെ യുവാവ് ബൈക്കിന് സമീപത്തേക്ക് എത്തി. ആദ്യം പരിസരമൊന്ന് നിരീക്ഷിച്ച ശേഷം ബൈക്കിന്റെ സീറ്റിൽ ഒന്നു ചാരിയിരുന്നു.

ആർക്കും സംശയം തോന്നാത്ത രീതിയിൽ നിമിഷങ്ങൾക്കകം ബൈക്കിൽ കയറിയിരുന്ന് സ്റ്റാർട്ടാക്കി ഓടിച്ചുപോവുകയായിരുന്നു. മോഷണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.