Banner Ads

സിനിമയെ വെല്ലുന്ന രക്ഷാപ്രവർത്തനം; നേത്രാവതി എക്സ്പ്രസിന് മുന്നിലേക്ക് ഓടിയ മലയാളി യുവാവിനെ സാഹസികമായി കീഴടക്കി പൊലീസ്

ബെംഗളൂരു : ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മലയാളി യുവാവിനെ രക്ഷപ്പെടുത്തി ബെംഗളൂരു പൊലീസ്. അർജുൻ എന്ന യുവാവിനെ പൊലീസ് ആണ് രക്ഷപ്പെടുത്തിയത്. ബെംഗളൂരുവിലെ ഹെബ്ബഗോഡിയിലാണ് സംഭവം. മംഗളൂരു-മുംബൈ റൂട്ടിലോടുന്ന നേത്രാവതി എക്സ്പ്രസിന് തലവയ്ക്കാനായിരുന്നു യുവാവിന്റെ ശ്രമം. പൊലീസിനെ കണ്ടതോടെ ട്രെയിൻ വരുന്ന ദിശയിലേക്ക് യുവാവ് ഓടിമാറി.

പിന്നാലെ ഓടിയ പൊലീസ് സംഘം യുവാവിനെ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. ഇതിനിടെ പൊലീസുകാർ തൊട്ടടുത്ത റെയിൽവേ സ്റ്റേഷനിൽ വിവരമറിയിക്കുകയും സിഗ്നൽ നൽകി നേത്രാവതി എക്സ്പ്രസ് നിർത്തിക്കുകയും ചെയ്തു. യുവാവിന് കൗൺസിലിംഗ് നൽകിയ ശേഷം പൊലീസ് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.