
തിരുവനന്തപുരം : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ യാത്രാ ആനുകൂല്യത്തിനെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ പരസ്യ പ്രതിഷേധവുമായി രംഗത്ത്.
സൗജന്യ യാത്ര ആരംഭിക്കുന്ന ജൂൺ 15ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെഎസ്ആർടിസി ബസുകൾ തടയുമെന്നും സംഘടന പ്രഖ്യാപിച്ചു. അത് കൂടാതെ പുരുഷന്മാർ ബസിൽ കയറി ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
റേഷൻ കാർഡ് അടിസ്ഥാനമാക്കി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിൽ തെറ്റില്ല. എന്നാൽ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവർക്ക് പോലും എന്തിനാണ് ഇത്തരമൊരു ആനുകൂല്യം നൽകുന്നത്. പുരുഷനായി ജനിച്ചതുകൊണ്ട് മാത്രം സമൂഹത്തിൽ ഒരിടത്തും നീതി ലഭിക്കുന്നില്ല.
തിരഞ്ഞെടുപ്പുകളിൽ പുരുഷന്മാരും നിർണായക വോട്ട് ബാങ്ക് ആണെന്ന കാര്യം ഭരണാധികാരികൾ മറക്കരുതെന്ന് ഓൾ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഘടനയുടെ നിലപാട് വ്യക്തമാക്കിയത്.