ഡല്‍ഹി: ജയിലിലാക്കപ്പെട്ട കാലത്ത് കേന്ദ്ര സർക്കാർ തന്നെ തകർക്കാൻ ശ്രെമിച്ചിരുന്നു മുൻ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. കേന്ദ്ര സർക്കാർ എന്നെ മാനസികമായും ശാരീരികമായും പ്രയാസപ്പെടുത്തി.
ജയിലില്‍ കഴിഞ്ഞ കാലത്ത് മാനസികമായും ശാരീരികമായും കേന്ദ്രസർക്കാർ തന്നെ പീഡിപ്പിച്ചു.ഹരിയാന തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ പെരുമാറ്റ രീതികൾ തികച്ചും തനിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത താരത്തിലായിരുന്നുവെന്നും കെജരിവാൾ. ഞാനൊരു പ്രമേഹ രോഗിയാണ്. പ്രതിദിനം നാല് ഇൻസുലിൻ മരുന്നുകളും ആവശ്യമാണ്.
എന്നാല്‍ അവരെനിക്ക് മരുന്നുകള്‍ നിഷേധിച്ചു. അവർക്കെന്നെ തകർക്കണമായിരുന്നു. പക്ഷേ ഞാൻ ഹരിയാനയില്‍ നിന്നാണെന്ന് അവർക്കറിയില്ലായിരിക്കണം. കാരണം ഹരിയാനയില്‍ നിന്നുള്ള ഒരാളെ തകർക്കുക എന്നത് അസാധ്യമാണ്’, കെജ്രിവാള്‍ പറഞ്ഞു.