കോഴിക്കോട്: സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന് ഇനി പുതിയ രീതിയിൽ
പുതിയ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഇനി ഈ ആപ്പ്ലിക്കേഷനിലൂടെ കണ്സഷന് വേണ്ടി ഇനി അപേക്ഷിക്കാം. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ യാത്രക്കാര്‍ക്കുള്ള എസി വിശ്രമമുറി ഉദ്ഘാടനം ചെയ്യവേ ഗണേഷ് കുമാറിന്റെ ഈ പ്രഖ്യാപനം.
കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ കണ്സഷന് കാര്‍ഡ് വിജയകരമായതിനെ തുടര്‍ന്നാണ് സ്വകാര്യ ബസുകളിലും ഈ രീതി നടപ്പാക്കാനൊരുങ്ങുന്നത്.തുടര്‍ന്ന് എം വി ഡി അനുവദിക്കുന്ന പാസ് ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യാവുന്നതാണ്. ഏതാനും ആഴ്ചകള്‍ക്കകം എല്ലാ കെഎസ്ആര്‍ടിസി സര്‍വീസുകളും ചലോ ആപ്പുമായി ബന്ധിപ്പിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും കെഎസ്ആര്‍ടിസി ബസുകള്‍ എപ്പോള്‍ വരുമെന്ന് യാത്രക്കാര്‍ ഇനി ആപ്പ്ലിക്കേഷണനിലൂടെ അറിയാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞ