Banner Ads

പൊലീസിന് തെറ്റുപറ്റി; പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാവീഴ്ചാ റിപ്പോർട്ട് തള്ളി ഭരണസമിതി

തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ കാണാതായതുമായും സുരക്ഷാവീഴ്ചയുമായും ബന്ധപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി. പൊലീസിന്റേത് വസ്തുതാവിരുദ്ധമായ കണ്ടെത്തലുകളാണെന്ന് ചൂണ്ടിക്കാട്ടി ഭരണസമിതി സർക്കാരിന് റിപ്പോർട്ട് നൽകും.

ക്ഷേത്രത്തിലെ ജീവനക്കാർ തമ്മിലുള്ള ആഭ്യന്തര തർക്കങ്ങളാണ് പൊലീസിന് തെറ്റായ വിവരങ്ങൾ ലഭിക്കാൻ കാരണമായതെന്നാണ് ഭരണസമിതിയുടെ വിലയിരുത്തൽ. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ജില്ലാ ജഡ്ജി അധ്യക്ഷയായ ഭരണസമിതിയാണ് പൊലീസിന്റെ വാദങ്ങളെ തള്ളിക്കൊണ്ട് വാർത്താക്കുറിപ്പ് ഇറക്കിയത്.