Banner Ads

കേരള പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97% വിജയം, ഇടുക്കി മുന്നിൽ, 30,561 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു , വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിൽ 77.97 ശതമാനമാണ് വിജയശതമാനം. മുൻവർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 0.16 ശതമാനത്തിന്റെ നേരിയ വർദ്ധനവുണ്ടായിട്ടുണ്ട്. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 72.49 ശതമാനം കുട്ടികൾ വിജയിച്ചു.

ഇതും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ്.സംസ്ഥാനത്തെ 1,990 സ്കൂളുകളിലായി 3,72,423 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതിൽ 2,90,398 പേർ ഉപരിപഠനത്തിന് അർഹത നേടി. പരീക്ഷ എഴുതിയവരിൽ 68.41% ആൺകുട്ടികളും 86.89% പെൺകുട്ടികളുമാണ്.സയൻസ് ഗ്രൂപ്പ് 84.55% കൊമേഴ്സ് ഗ്രൂപ്പ്: 74.74% ഹ്യുമാനിറ്റിസ് ഗ്രൂപ്പ്: 66.38%

ടെക്നിക്കൽ ഹയർസെക്കൻഡറി 72.82% വിജയശതമാനത്തിൽ ഇത്തവണയും എയ്ഡഡ് സ്കൂളുകളാണ് മുന്നിൽ. 76 സ്കൂളുകൾ 100 ശതമാനം വിജയം കൈവരിച്ചതിൽ 9 സർക്കാർ സ്കൂളുകളും ഉൾപ്പെടുന്നു.എയ്ഡഡ് സ്കൂളുകൾ82.82%അൺ എയ്ഡഡ് സ്കൂളുകൾ78.18%സർക്കാർ സ്കൂളുകൾ72.66%സ്പെഷ്യൽ സ്കൂളുകൾ85.67% ഇത്തവണ 30,561 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടി.

കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണിത്. ഏറ്റവും കൂടുതൽ കുട്ടികൾക്ക് എ പ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയതും.60 വിദ്യാർത്ഥികൾ പരീക്ഷയിൽ മുഴുവൻ മാർക്കും (Full Marks) സ്വന്തമാക്കി. ഇതിൽ 50 പെൺകുട്ടികളും 10 ആൺകുട്ടികളും ഉൾപ്പെടുന്നു. ടെക്നിക്കൽ വിഭാഗത്തിൽ 50 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു.

ഏറ്റവും കൂടുതൽ വിജയശതമാനം ഇടുക്കി ജില്ലയിലാണ് (84.64%). ഏറ്റവും കുറവ് വിജയശതമാനം കാസർകോട് ജില്ലയിലാണ് (71.72%).പരീക്ഷയിൽ പരാജയപ്പെട്ടവർക്കും മാർക്ക് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കുമായുള്ള സേ/ഇംപ്രൂവ്‌മെന്റ് (SAY/Improvement) പരീക്ഷകൾ ജൂൺ 29 മുതൽ ജൂലൈ 3 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.