Banner Ads

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി; ചർച്ചയായത് കേരളത്തിന്റെ വികസനം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വി. ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ സേവാതീർത്ഥിലെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വി. ഡി. സതീശൻ പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു.ഏകദേശം 20 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ കേരളത്തിന്റെ വിവിധ വികസന പദ്ധതികൾ ചർച്ചയായതായാണ് വിവരം.

സംസ്ഥാനത്തിന്റെ വിവിധ വികസന ആവശ്യങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണയും ഫണ്ടും ഉറപ്പാക്കുകയാണ് മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. കേന്ദ്ര സഹായത്തോടെ നടപ്പാക്കേണ്ട താഴെ പറയുന്ന പ്രധാന പദ്ധതികൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.

റെയിൽവേ വികസനം പാത ഇരട്ടിപ്പിക്കലും പുതിയ ട്രെയിനുകളും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ.തുറമുഖ പദ്ധതികൾ വിഴിഞ്ഞം ഉൾപ്പെടെയുള്ള പ്രധാന തുറമുഖങ്ങളുടെ വികസന പ്രവർത്തനങ്ങൾ.എയിംസ് (AIIMS) കേരളത്തിന്റെ നീണ്ടനാളത്തെ ആവശ്യമായ എയിംസ് ആശുപത്രിക്ക് അനുമതി.മെട്രോ റെയിൽ കൊച്ചി മെട്രോ വികസനം ഉൾപ്പെടെയുള്ള നഗര ഗതാഗത പദ്ധതികൾ.