
പാലക്കാട് : ചിറ്റിലഞ്ചേരിയിൽ കുടുംബ വഴക്കിനിടെ മകന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. ചിറ്റിലഞ്ചേരി സ്വദേശി മുത്തു (75) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇക്കഴിഞ്ഞ മേയ് 13ന് പകൽ 11 മണിയോടെയായിരുന്നു സംഭവം. സഹോദരിയെ അച്ഛൻ വഴക്കുപറഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കം മൂത്തതോടെ മകൻ സുനിൽ കൈക്കോട്ട് എടുത്ത് അച്ഛനെ വെട്ടുകയായിരുന്നു. വധശ്രമ കേസിൽ സുനിൽ റിമാൻഡിലാണ്.