Banner Ads

സതീശന്റെ മേനോൻ വിളിക്ക് കോൺഗ്രസിൽ പണി; മുഖ്യമന്ത്രിയുടെ ജാതിവാലിനെതിരെ സ്വന്തം നേതാവിന്റെ പോസ്റ്റ്

തിരുവനന്തപുരം : സത്യപ്രതിജ്ഞാ ചടങ്ങിൽ ജാതിപ്പേര് ചേർത്തതിനെച്ചൊല്ലി മുഖ്യമന്ത്രി വി ഡി സതീശനെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോൺഗ്രസ് നേതാവ് ജിന്റോ ജോണാണ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ വാചകത്തെ മുൻനിർത്തി സോഷ്യൽ മീഡിയയിൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന് മേനോൻ എന്ന ജാതിവാൽ കൂട്ടിച്ചേർത്തുള്ള വി ഡി സതീശന്റെ സത്യപ്രതിജ്ഞാ ശൈലിയെ ലക്ഷ്യം വെച്ചായിരുന്നു പോസ്റ്റ്. പഞ്ച് കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവ് എന്ന് ജിന്റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചു.