ന്യൂഡൽഹി : പ്രതിവർഷം 1,000 ഇന്ത്യൻ പൗരന്മാർക്ക് ഓസ്ട്രേലിയയിലേക്ക് പോകാൻ പുതിയ വർക്ക് ആന്ഡ് ഹോളിഡേ വിസ പ്രോഗ്രാം അനുവദിക്കുന്നു. ഇന്ത്യക്കാർക്ക് 12 മുതൽ 18 മാസം വരെ ഓസ്ട്രേലിയയിൽ താമസിക്കാനും ജോലി ചെയ്യാനും അവധിക്കാലം ചെലവഴിക്കാനും ഈ വിസ അനുവദിക്കുന്നു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് പുതിയ സംവിധാനം. ഒക്ടോബര്‍ 1 മുതല്‍ വിസകള്‍ അനുവദിക്കുന്നതാണ്. 18 വയസ്സിനും 30 വയസ്സിനും ഇടയില്‍ പ്രായമുള്ള ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയില്‍ ജോലി, പഠനം ,യാത്ര എന്നീ ആവശ്യങ്ങള്‍ക്കാണ് വിസ ലഭിക്കുന്നത്.
ഒരു വര്‍ഷത്തെ കാലായളവിൽ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് അനുവദിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തെ പഠനം, താല്‍കാലിക ജോലികള്‍, വിനോദ യാത്രകള്‍ തുടങ്ങിയവക്ക് ഉപയോഗപ്പെടുത്താനാകും. 2030 ഓടെ വ്യാപാരം 5.75 ലക്ഷം കോടി രൂപയായി ഉയർത്താൻ ലക്ഷ്യമിടുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണ, വ്യാപാര കരാറിന്റെ (ഇസിടിഎ) ഭാഗമാണ് ഈ മൾട്ടിപ്പിൾ എൻട്രി വിസയെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ 2022 ഡിസംബറില്‍ തുടങ്ങിയ ഇക്കണോമിക് കോ ഓപ്പറേഷന്‍ ആന്‍ഡ് ട്രേഡ് എഗ്രിമെന്റിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് വിസകള്‍ അനുവദിക്കുന്നത്.