Banner Ads

കോൺഗ്രസിലും മന്ത്രിമാർക്ക് ടേം വ്യവസ്ഥയുണ്ട്; മുന്നണി ധാരണകൾ വെളിപ്പെടുത്തി മാണി സി. കാപ്പൻ

തിരുവനന്തപുരം: നിയമസഭയിൽ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടും പുതിയ സർക്കാരിൽ മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ വിഷമമുണ്ടെന്ന് നിയുക്ത എം.എൽ.എ മാണി സി. കാപ്പൻ. മണ്ഡലത്തിലെ വോട്ടർമാർ നിരന്തരം വിളിച്ച് ഇതിലുള്ള അമർഷവും പരാതിയും അറിയിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമ അഭിമുഖത്തിൽ വ്യക്തമാക്കി.

യു.ഡി.എഫ് മുന്നണിയിലെ ധാരണപ്രകാരം രണ്ടാം ടേമിൽ തനിക്ക് മന്ത്രിസ്ഥാനം ഉറപ്പുനൽകിയിട്ടുണ്ടെന്ന് മാണി സി. കാപ്പൻ വെളിപ്പെടുത്തി. അഞ്ച് വർഷത്തെ ഭരണകാലയളവിൽ രണ്ടര വർഷം അനൂപ് ജേക്കബിനും ബാക്കി രണ്ടര വർഷം തനിക്കുമെന്നാണ് നിലവിലെ വ്യവസ്ഥ. ഇരുവരും ഒരുമിച്ചിരുന്നാണ് ഈ ടേം വ്യവസ്ഥ അംഗീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.